ന്യൂമാഹി : ദേശീയപാതയിൽ പുന്നോൽ കുറിച്ചിയിൽ ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
മാതൃക റെയിൽ റോഡിലെ നബീലിൽ സിദ്ദീഖ് (64) ആണ് മരിച്ചത്.
തലശ്ശേരി ഭാഗത്ത് നിന്നും മാഹി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ പുന്നോലിൽ ചീമ്പന്റവിട അജയന്റെ കടയുടെ മുന്നിൽ വച്ചാണ് നിയന്ത്രണ വിട്ട് കാൽ നടയാത്രക്കാരനായിരുന്ന സിദ്ദിഖിനെ ഇടിച്ചു തെറിപ്പിച്ചത്. പുലർച്ചെയുള്ള നമസ്കാരത്തിനായി സമീപത്തെ സലഫി പള്ളിയിലേക്ക് നടന്ന് പോവുകയായിരുന്നു സിദ്ദീഖ്. പള്ളിക്ക് സമീപത്ത് നിന്നാണ് അപകടം ഉണ്ടായത്.
മുഖത്തും തലക്കും ഗുരതരമായി പരിക്കേറ്റ സിദ്ദിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു.ഇടിയേറ്റ കാറിനും ബൈക്കിനും കാര്യമായ കേടുപാടുകൾ പറ്റി. മൂകാംബികയിൽ പോയി വരികയായിരുന്ന മലപ്പുറത്തെ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു.
അപകടത്തിന് ശേഷം സിദ്ദീഖ് റോഡരികിൽ കറെ സമയം കിടന്ന് പിടഞ്ഞിട്ടും ഉടനെ ആശുപത്രിയിൽ എത്തിക്കാനായില്ലെന്ന് പരാതിയുണ്ടായി.
പുന്നോൽ സലഫി മസ്ജിദ് ഭാരവാഹിയുംസാമൂഹിക പ്രവർത്തകനുമാണ്.
ദീർഘകാലമായി ദുബായിലായിരുന്നു.പിതാവ്: പരേതനായ സി.മമ്മു (ബേക്കറി വ്യാപാരി, ചെന്നൈ)ഉമ്മ: പരേതയായ സൈനബ.ഭാര്യ: കാരുണ്യ പ്രവർത്തക സുമയ്യ സിദ്ദിഖ്.മക്കൾ: നഹാന, നിഹാൽ (മസ്കറ്റ്), ലിസിമ (ബംഗളുരു), അമീൻ (പ്ലസ് വൺ വിദ്യാർഥി, മുബാറക് സ്കൂൾ തലശ്ശേരി).മരുമക്കൾ: ഹാറൂൺ (ഗോപാല പേട്ട), അഫീല (പടന്നക്കര), റസിൻ (ചാലക്കര).
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post