തലശ്ശേരി : തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ‘സമന്വയം’ എന്ന സപ്തദിന സഹവാസ ക്യാമ്പ് 26-12-2023 ധർമ്മടം ഹോളി ഏഞ്ചൽസ് എൽപി സ്കൂളിൽ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും, രാഷ്ട്രീയ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടൊപ്പം ശുചിത്വത്തിനും മാലിന്യനിർമാനജനത്തിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യത്തിനും ഊന്നൽ നൽകാൻ വേണ്ടിയാണ് ക്യാമ്പ് നടത്തുന്നത്. 10 മണിക്ക് പതാക ഉയർത്തിയശേഷം എൻഎസ്എസ് വോളണ്ടിയേഴ്സ് എൻഎസ്എസ് ഗീതം ആലപിച്ചു. സേക്രഡ് ഹാർട്ട് സ്കൂളിൻറെ പ്രിൻസിപ്പൽ ആയ സിസ്റ്റർ രേഖ സ്വാഗതം അറിയിച്ചു. തുടർന്ന് ധർമ്മടം പതിനാലാം വാർഡ് മെമ്പർ എംകെ മജീദ് അധ്യക്ഷത വഹിച്ചു. അതോടൊപ്പം എൻ സി സി ഓഫീസറായ മേജർ ഗോവിന്ദൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹോളി ഏഞ്ചൽ സ്കൂളിന്റെ മദർ സുപ്പീരിയർ ആയ സിസ്റ്റർ ഹർഷിനി, ഹോളി ഏഞ്ചൽ സ്കൂളിന്റെ എച് എം ആയ സിസ്റ്റർ വെറോണിക്ക, സേക്രഡ് ഹാർട്ട് സ്കൂളിന്റെ പിടിഎ പ്രസിഡണ്ടായ സുഗീ ഷ് പുല്ലോടി, സിപി സദാനന്ദൻ, ഹോളി ഏഞ്ചൽ സ്കൂളിന്റെ പിടിഎ പ്രസിഡണ്ട് ആയ ഡോക്ടർ ബൈജു മാത്യു, സേക്രഡ് ഹാർട്ട് സ്കൂളിൻറെ പ്യൂപ്പിള്‍സ് ലീഡർ ആയ നന്ദന എന്നിവർ ആശംസ അറിയിച്ചു. സേക്രഡ് ഹാർട്ട് സ്കൂളിൽ അധ്യാപികയായ മഞ്ജു ജോർജാണ് നന്ദി അറിയിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.