പാനൂർ :കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റേയും സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ..പ്രവർത്തകർ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് സംസ്ഥാനത്തെ 564 പോലീസ്‌റ്റേഷനുകളിലേക്ക് നടത്തുന്ന ബഹുജന മാര്‍ച്ചിന്റെ ഭാഗമായാണ് കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തിയത്.കുന്നോത്ത് പറമ്പ് ,തൃപ്പങ്ങോട്ടൂർ, പൊയിലൂർ മണ്ഡലംകോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് കെ പി സി സി മെമ്പര്‍ വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സി പുരുഷു മാസ്റ്റര്‍ അധ്യക്ഷനായി. കുന്നോത്തുപറമ്പ് മണ്ഡലം പ്രസഡണ്ട് കെ അശോകന്‍ സ്വാഗതം പറഞ്ഞു. കെ എം വിജയന്‍, കെ കെ ജയചന്ദ്രന്‍, കെ എം പ്രകാശന്‍, കെ സി ബിന്ദു, കോച്ചു കുമാരന്‍, സി കെ ദാമു, വിപിന്‍ മാസ്റ്റര്‍, എടവന സജീവന്‍, സി എന്‍ പവിത്രന്‍, പി കൃഷ്ണന്‍ മാസ്റ്റര്‍, കെ കെ ദിനേശന്‍, വി പി കുമാരന്‍ മാാസ്റ്റര്‍, പി പി പ്രജീഷ്, ടി കെ ചന്ദ്രന്‍, ടി സി കുഞ്ഞിരാമന്‍, ശ്രീവത്സന്‍ മാസ്റ്റര്‍ തുടങ്ങിയവർ സംസാരിച്ചു..
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post