പാനൂർ :യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസുകാരുടെ പേരുകൾ എഴുതി വച്ചിട്ടുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു.
പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാലത്തും പിണറായി സർക്കാറിൻ്റെ കീഴിലായിരിക്കില്ല പൊലീസ്.
കാലവും, ഭരണവും മാറും. ആർ.എസ്.എസുകാരൻ്റെ ദണ്ഡ ഉപയോഗിച്ചാണ് സി പി എമ്മുകാരനായ പൊലീസുകാരൻ കോൺഗ്രസുകാരെ മർദ്ദിക്കുന്നതെന്നും കെ.പി സാജു ആരോപിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസി കെ.പി ഹാഷിം അധ്യക്ഷനായി. കെ.പി രാമചന്ദ്രൻ, കെ. രമേശൻ, സി.വി.എ ജലീൽ, തേജസ് മുകുന്ദ് എന്നിവർ സംസാരിച്ചു. ടി.ടി രാജൻ, ടി.കെ അശോകൻ, കെ.എസ്.യു ജില്ലാ പ്രസി എം സി അതുൽ, ഒ.ടി നവാസ് എന്നിവർ നേതൃത്വം നൽകി.പാനൂർ സിഐ എം പി ആസാദ് കോടതി ഡ്യൂട്ടിയിലായതിനാൽ തലശേരി സി.ഐ എം അനിലിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷ. സ്റ്റേഷനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. പ്രകോപിതരായ പ്രവർത്തകർ ഇതോടെ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. അതു വഴി വന്ന ആംബുലൻസ് മാത്രമാണ് പ്രതിഷേധക്കാർ കയറ്റി വിട്ടത്. ഉപരോധത്തെ തുടർന്ന് പാനൂർ – പാറാട് റോഡിൽ ഗതാഗതം സ്തംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post