ഭരണഘടനാ സാക്ഷരതാ യത്നം: അറിയാനുള്ള അവകാശ സമ്മേളനം 23 ന് രാവിലെ 9 മണിക്ക് ന്യൂമാഹി എം.എം.ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും
മാഹി: ഇന്ത്യൻ ഭരണഘടനയെക്കുറിച്ചു വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ച് ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിഅഞ്ചാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി എം.എം.എഡ്യുക്കേഷണൽ സൊസൈറ്റി ആവിഷ്‌കരിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന ഭരണഘടനാ സാക്ഷരതാ യത്നം പരിപാടി യുടെ ഭാഗമായി ഡിസംബർ 23 ന് രാവിലെ 9 മണിക്ക് ന്യൂമാഹി എം. എം.ഹയർസെക്കണ്ടറി സ്‌കൂൾ പാറൽത്ത് മൊയ്‌തു ഹാജി സ്‌മാരക റൂഫ് ടോപ്പ് ആഡിറ്റോറിയത്തിൽ വെച്ച് അറിയാനുള്ള അവകാശ പഠന ശിബിരവും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കേരള ഹൈക്കോടതി ജഡ്‌ജ് എ.മുഹമ്മദ് മുഷ്‌താഖ് നിർവ്വഹിക്കും. സൊസൈറ്റി പ്രസിഡണ്ട് അഡ്വ. ടി.ആസഫലി അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ കേരള നിയമ വകുപ്പ് ഡെപ്യൂട്ടി സിക്രട്ടറി സി.കെ.ഫൈസൽ മുഖ്യഭാഷണം നടത്തും. പഠന ശിബിലത്തോടനുബന്ധിച്ചു നടക്കുന്ന സംവാദത്തിൽ 2005 ലെ വിവരാവകാശ നിയമത്തെ സംബന്ധിച്ചുള്ള 100 ചോദ്യങ്ങൾക്കും ഉപചോദ്യങ്ങൾക്കും വിശദമായ മറുപടി പറയുന്നതാണ്. സംവാദത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ 22-12-2023 5 മണിക്ക് മുമ്പായി എം.എം.നഴ്‌സറി ആന്റ് അപ്പർ പ്രൈമറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫീസിൽ നേരിട്ടോ 9961595762/9605433721 എന്നീ മൊബൈലിൽ വിളിച്ചു പേര് രജിസറ്റർ ചെയ്യേണ്ടതും 23-12-2023 നു രാവിലെ 8.30 മണിക്ക് മുമ്പായി പരിപാടി സ്ഥലത്തു റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്ന്
എം.എം.എഡ്യൂക്കേഷണൽ സൊസൈറ്റി കോർപ്പറേറ്റ് സ്കൂൾ മാനേജർ കൊക്കോത്ത് അബു താഹിർ, ജനറൽ സിക്രട്ടറി ടി.കെ.അബ്‌ദുൾ റഹൂഫ്, മുസ്‌തഫ പറമ്പത്ത്, ഒ.അബ്‌ദുൾ അസീസ്, ടി.കെ.വസീം, റിയാസ് മാസ്റ്റർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.