ചിറ്റാരിപറമ്പ് : മൊടോളി ഗവൺമെന്റ് എൽ പി. സ്കൂൾ കണ്ണവം ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം വാർഡ് മെമ്പർ ലീഷ്മ സന്തോഷ് നിർവഹിച്ചു . പിടിഎ പ്രസിഡണ്ട് നിധിഷ വി. അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക അരുണ എം കെ സ്വാഗതം പറഞ്ഞു. എസ് എസ് ജി അംഗം രാധാകൃഷ്ണൻ സി , രജീഷ് കുമാർ കെ,റഫീക്ക് ടി എം,
ദീപ്തി. വി. സി,റീഷ്മ. കെ. എന്നിവർ സംസാരിച്ചു. പൊതുവിദ്യാലയങ്ങളിലെ ഒന്ന് , രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷാശേഷി വികസനത്തിനായി , പഠനം എളുപ്പമാക്കാൻ വേണ്ടി രക്ഷിതാക്കളുടെ സഹായത്തോട് കൂടി , ദൈനംദിന ജീവിത കാര്യങ്ങൾ ഉൾപ്പെടുത്തി ചിത്രങ്ങളിലൂടെയും വാക്യങ്ങളിലൂടെയും എഴുതി തയാറാക്കുന്നതാണ് ഇത്തരം ഡയറികൾ .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post