Latest News From Kannur

ജുമാ മസ്‌ജിദ് സമർപ്പണം

0

പാനൂർ : കൈവേലിക്കലില്‍ പുനര്‍ നിര്‍മ്മിച്ച കൈവേലിക്കല്‍ ജുമാ മസ്ജിദ് വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.യൂസഫ് ഹാജി അധ്യക്ഷനായി ഇ എം ബഷീർ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി പി.ഉമ്മർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. ടി.എസ്.ഇബ്രാഹിം കുട്ടിമുസ്‌ലിയാർ, കെ.പി.മോഹനൻ എം.എൽ.എ. അബ്ദുൽ ബാരി മുസ്ലിയാർ ,ബഷീർ ബാഖവി, പൊട്ടങ്കണ്ടി അബ്ദുള്ള, പാറക്കൽ അബ്ദുല്ല , ഒ.അബ്ദു റഹ്മാൻ തുടങ്ങി മഹൽ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഖുർആൻ മനഃപാഠമാക്കിയ ആദിൽ മുസ്തഫയെ ചടങ്ങിൽ ആദരിച്ചു

Leave A Reply

Your email address will not be published.