Latest News From Kannur

മഹാകവിത്രയ സമ്മേളനവും ചിത്രകലാ അവാർഡ് ദാനവും

0

മാഹി:  ഉത്തര കേരള കവിത സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഡിസമ്പർ 17 ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഉച്ചക്ക് 2 മണിക്ക് മഹാകവിത്രയ സമ്മേളനവും,
ചിത്രകലാ അവാർഡ് ദാനവും നടക്കും. അക്ഷര ഗുരു കവിയുരിന്റെ അദ്ധ്യക്ഷതയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ചിത്രകാരനും കാർട്ടൂണിസ്റ്റുമായ എം. അജയകുമാറിന് എം. വി.ദേവൻ അവാർഡ് സമ്മാനിക്കും. 10,001 രൂപയും , പ്രശസ്തി പത്രവും , ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം. തഹസിൽദാർ എം.ടി. സുരേഷ് ചന്ദ്രബോസ് മുഖ്യ ഭാഷണം നടത്തും. കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ കവിത്രയപ്രഭാഷണം നടത്തും. ചാലക്കര പുരുഷു, എ.ഗംഗാധരൻ ,അഡ്വ. പി.കെ.രവീന്ദ്രൻ , മധു കക്കാട്, ചന്ദ്രൻ മന്ന, സൗമി മട്ടന്നുർ , കൗസല്യ ടീച്ചർ എന്നിവർ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സോമൻ മാഹി , വിമല നാരായണൻ മുക്കാളി, സൗമി മട്ടന്നൂർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.