ചൊക്ലി ഈസ്റ്റ് പള്ളൂർ : മർക്കസ് ഓ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ 26 മത് ആനുവൽ സ്പോർട്സ് മീറ്റ് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്നതിനിടെ ഒരു വിദ്യാർത്ഥിയുടെ അരപ്പവനോളം വരുന്ന സ്വർണാഭരണം നഷ്ടപ്പെട്ടു. സ്റ്റേഡിയത്തിൽആയതിനാൽ തന്നെ അതിന്റെ വിസ്തൃതിയും മറ്റും കണക്കാക്കുമ്പോൾ തന്നെ കണ്ടു കിട്ടാനുള്ള സാധ്യത അതിവിദൂരമായിരുന്നു. അതിനിടയിലാണ് സ്ഥാപനത്തിൽ 3 Aയിൽ പഠിക്കുന്ന മുഹമ്മദ് അബൂബക്കർ, മുഹമ്മദ് എന്നീ രണ്ട് വിദ്യാർത്ഥികൾ പ്രസ്തുത ആഭരണം ഹെഡ്മിസ്ട്രസ് സംഗീത ടീച്ചറെ ഏൽപ്പിക്കുന്നത് .നഷ്ടപ്പെട്ട വിദ്യാർത്ഥിനി സോഹ വീട്ടിൽ പോയി വിവരം പറയുകയും മാതാവ് ആഭരണം സാക്ഷ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പിറ്റേദിവസം ആഭരണം കണ്ടെടുത്ത വിദ്യാർഥികൾ തന്നെ പ്രിൻസിപ്പൽ ഷെരീഫ് കെ മൊഴിയോട്ടും മാനേജർ ഹൈദരലി നൂറാനി മോറൽ സി ടി മുഹമ്മദ് സഖാഫി ഹെഡ് മിസ്ട്രസ് സംഗീത ടീച്ചർ, ക്ലാസ് ടീച്ചർ സജിത ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ സോഹ എന്ന വിദ്യാർത്ഥിനിക്ക് കൈമാറി. മുഹമ്മദ് അബൂബക്കർ പന്നിയന്നൂർ കൂലോത്ത് അമീർ എന്നവരുടെ മകനും , മുഹമ്മദ് നോർത്ത് മേനപ്രം ഷംസീർ എന്നവരുടെ മകനുമാണ്. ആഭരണം തിരിച്ച് ലഭിച്ച സോഹ ഫാത്വിമയുടെ വലിയുപ്പ അബ്ദുൽ ഖാദർ ഇരു വിദ്യാർത്ഥികൾക്കും സ്നേഹോപഹാരം സമർപ്പിച്ചു. വിദ്യാർത്ഥികളിൽ സത്യസന്ധതയും നന്മയും എല്ലായിപ്പോഴും ഉണ്ടാവേണ്ടത് ആവശ്യകതയും വിദ്യാർത്ഥികൾ ഇത്തരം സത്യസന്ധതക്ക് മകുടോദാഹരണങ്ങൾ ആവുന്നതിനെ ക്കുറിച്ചും ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു.