മാഹി : പളളൂർ ഗവ. ആശുപത്രിക്ക് കെട്ടിടം പണിയാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പുതിയ കെട്ടിട നിർമ്മാണം ഉടൻ തുടങ്ങുമെന്ന് പുതുച്ചേരി ആരോഗ്യ വകുപ്പ് സെക്രട്ടറി പങ്കജ് കുമാർ ഝാ അറിയിച്ചു. പള്ളൂർ ആശുപത്രിക്ക് വേണ്ടി ഏറ്റെടുത്ത മൃഗാശുപത്രിയുടെ സ്ഥലം, നിർമ്മാണം പാതിവഴിയിലായ മാഹി ട്രോമ കെയർ യൂണിറ്റ്, പള്ളൂർ, മാഹി ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങൾ ആരോഗ്യ വകുപ്പ് സെക്രട്ടറിയും സംഘവും സന്ദർശിച്ചു. ട്രോമ കെയർ യൂണിറ്റിൻ്റെ നിർമ്മാണം പുനരാരംഭിക്കുന്നതിന് ഉടനെ നടപടികൾ കൈക്കൊള്ളുമെന്നും വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.നായ കടിച്ചാൽ നല്കേണ്ടകുത്തിവെപ്പിനുള്ള റാബീസ് വാക്സിൻ മാഹി ആശുപത്രിയിൽലഭ്യമാക്കുമെന്നും കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുമെന്നും പങ്കജ് കുമാർ ഝാ അറിയിച്ചു. മാഹി അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി. ഇഷ്ഹാഖ്, അസി.ഡയറക്ടർ ഡോ. സൈബുന്നിസ ബീഗം, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.സി.എച്ച്. രാജീവൻ, ഡോ.എ.പി. അശോക് കുമാർ, അക്കൗണ്ട്സ്ഓഫീസർഎം.എൻ.പ്രദീപ്കുമാർ,പി.പി.രാജേഷ് എന്നിവരാണ് ആരോഗ്യ വകുപ്പ് സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നത്.