കണ്ണൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ എൻ.സി.പി കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.സി.വാമനൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.പി.ജയദേവൻ, വി.മുരളീധരൻ നായർ, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി.സനൂപ്, മീത്തൽ കരുണാകരൻ, ഒ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാജനറൽ സെക്രട്ടറി പി.ടി.സുരേഷ്ബാബു സ്വാഗതവും പി.കെ.സത്യൻ നന്ദിയും പറഞ്ഞു.