Latest News From Kannur

ഒന്നര മണിക്കൂർ കൊണ്ട് കൂറ്റൻ ലാന്റ്സ്കേപ്പ്

0

മാഹി: ഒന്നര മണിക്കൂർ കൊണ്ട് കൂറ്റൻ കേൻ വാസിൽ പേപ്പർ പൾപ്പും, പ്ലൈവുഡും, സ്‌പ്രേ പെയിനും, ഇതര കര കൗശലവസ്തുക്കളുമുപയോഗിച്ച്മാഹി ശ്രീനാരായണ ബി.എഡ് കോളജിലെ കലാ പ്രതിഭകൾ നിർമ്മിച്ച പ്രകൃതിയുടെ മനോഹരമായ ചിത്ര ശിൽപ്പകാവ്യം കാണികൾക്ക് വിസ്മയമായി. എട്ടടി x നാലടിയിൽ പി.യു. ഫോം ഷീറ്റിലാണ് സാമൂഹ്യ ശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾ ടി.വി. ശ്രീകുമാർ മാസ്റ്റരുടെ മേൽനോട്ടത്തിൽമനോഹരമായ ചിത്ര ശിൽപമൊരുക്കിയത്. അസാധാരണമായ വർണ്ണവിന്യാസവും, അതിസൂക്ഷമായ പ്രകൃതി ദൃശ്യങ്ങളും ജന്തുജാലവുമെല്ലാം ഏറെ ആകർഷകമായി.

Leave A Reply

Your email address will not be published.