മാഹി: ഭാരതീയ ഭാഷാ ഉത്സവിന്റെ ഭാഗമായി ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്ത് ” ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഭാഷാമഹോത്സവം സംഘടിപ്പിച്ചു.പല ഭാഷകളും വേഷങ്ങളും സംസ്കാരങ്ങളും അടങ്ങിയ ഭാരതത്തിൻ്റെ നാനത്വത്തിൽ ഏകത്വം എന്ന പ്രത്യേകതയിലൂന്നി വിവിധ ഭാഷാ സംസ്കാരങ്ങൾ, വേഷവിധാനങ്ങൾ എന്നിവയുടെ ചുവട് പിടിച്ച് കുട്ടികൾ “ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത” എന്ന മുദ്രാവാക്യം വിവിധ ഭാരതീയ ഭാഷകളിൽ എഴുതിയത് കൈയിലെത്തുകയും ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലെ വേഷവിധാനങ്ങളോടു കൂടിയുള്ള പ്രത്യേക നൃത്ത പരിപാടിയും സംഘടിപ്പിച്ചു.
സി.സി.എ കൺവീനർ ടി സജിതയുടെ അധ്യക്ഷതയിൽ പ്രധാന അദ്ധ്യാപിക പി സീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. നിഖിത ഫെർണ്ണാണ്ടസ്, ടി എം സജീവൻ, എ വി സിന്ധു, കെ ഷിജിന എന്നിവർ നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post