മാഹി: ഫ്രഞ്ച് പെട്ടിപ്പാലത്ത് തെരുവ് നായ ശല്യം രൂക്ഷം. ചെറിയ കുട്ടിയെ മുഖത്തു കടിച്ചു പരികേല്പിച്ചു. സുബൈദ മനസിൽ സാജിദിന്റെ മകൾ ഫെെസ(3) യ്ക്കാണ് തെരുവ്നായുടെ ആക്രമണത്തിൽ പരിക്കേറ്റത്.ബന്ധുക്കളുടെ ഇടപെടൽ കൊണ്ട് മാത്രമാണ് കുട്ടിയെ രക്ഷിക്കാൻ സാധിച്ചത്. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഈ കുട്ടിയുടെ സഹോദരനെയും തെരുവുനായ കഴുത്തിൽ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു വഴിയാത്രകാരിക്കും ഇവിടെ വെച്ചു കടിയേറ്റിരുന്നു.
തൈരുവുനായയെ നിയന്ത്രിക്കുന്നതിൽ മുനിസിപ്പൽ അധികാരികൾ അടിയന്തരമായി ഇടപെട്ടിട്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നു മഹാത്മാ റെസിഡന്റ് ഭാരവാഹികൾ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post