പന്തക്കൽ : കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ 2024ലെ ബഹുവർണ്ണ കലണ്ടർ മനേക്കര വീരഭദ്ര പെരുമാൾ ക്ഷേത്ര സന്നിധിയിൽ വെച്ച് കൊട്ടിയൂർ ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻമാസ്റ്റർ വില്ലിപ്പാലൻ വലിയ കുറുപ്പിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ നെയ്യമൃത് സമിതിയുടെ പ്രസിഡന്റ് സേതു മാധവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹേഷ് മാസ്റ്റർ, പ്രദീപ് കുന്നത്ത്, ചെങ്ങാട്ട് ജയരാജൻ, എളന്തോടത്ത് വില്ലിപ്പാലൻ രാജേന്ദ്രൻ, രാമകൃഷ്ണൻ മാസ്റ്റർ എടവന, പ്രവീൺ തൂണേരി, വില്ലിപ്പാലൻ സന്തോഷ് കുറുപ്പ് സംസാരിച്ചു.