Latest News From Kannur

എൻ.സി.സി. ദിനാചരണം

0

പാനൂർ :  ഇന്ത്യൻ അതിർത്തി കാക്കുന്ന ജവാന്മാർകൊപ്പം മണിക്കൂറുകൾ ചിലവഴിച്ച് കല്ലിക്കണ്ടി എൻ എ എം കോളജിലെ എൻ സി സി കാഡറ്റുകൾ. കോഴിക്കോട് 131 ബറ്റാലിയൻ ബി എസ് എഫ് കേന്ദ്രത്തിലാണ് കാഡറ്റുകൾ സന്ദർശനം നടത്തിയത്. എൻ സി സി ദിനാചരത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സെക്കൻ്റ് കമാണ്ടൻ്റ് ഹർദൻ ചരൺ വിദ്യാർത്ഥികളെ സ്വീകരിച്ചു. ബി എസ് എഫിൻ്റെ ചരിത്രത്തെ കുറിച്ചും ട്രൈയിനിങ്ങിനെ പറ്റിയും അദ്ദേഹം ബോധവൽകരണം നടത്തി. ജവാന്മാർ ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രദർശനവും അതിൻ്റെ ഉപയോഗവും പരിചയപെടുത്തി. അതിർത്തിയിൽ ജോലി ചെയ്യുന്ന ജവാന്മാരുടെ ജീവിത രീതികൾ മനസിലാക്കാനും അവരുമായി സംവധിക്കാനും കഴിഞ്ഞത് കാഡറ്റുകൾക്ക് നവ്യാനുഭവമായി. കോൻസ്റ്റബിൾ രേഷ്മ യുമായി സംവദിച്ചത് പെൺ കാഡറ്റുകൾക്ക് ഏറെ പ്രചോദനമായി. ഡെപ്യൂട്ടി കമാണ്ടൻ്റ് എസ് എസ് സൈനി , ഇൻസ്പക്ടർമാരായ മാത്യു വർഗീസ്, അവതാർ സിംഗ്, സബ് ഇൻസ്പക്ടർമാരായ സാബു ജോൺ, സുചേഷ് എസ് തുടങ്ങിയവർ ബി എസ് എഫിനെ പരിചയപ്പെടുത്തി. എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ എ പി ഷമീർ, അണ്ടർ ഓഫീസർ കെ എം മുഹമ്മദ് ഷമ്മാസ് പ്രസംഗിച്ചു.

 

Leave A Reply

Your email address will not be published.