പാനൂർ: പാറാട് സീനിയർ സിറ്റിസൺസ് ഫോറവും എസ് വെ എസ് സാന്ത്വനവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ഡിസംബർ 6 ബുധനാഴ്ച നടക്കും. ഈസ്റ്റ് പാറാട് മദ്രസ പരസരത്താണ് രാവിലെ 9 മണി മുതൽ 12 മണി വരെ ക്യാമ്പും ക്ലാസ്സും നടത്തുന്നത്.
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ മൊബൈൽ ലാബിന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിലും ക്ലാസ്സിലും പങ്കെടുക്കാൻ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷനു 9495294594 , 9447876920 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.ക്യാമ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനായി ചേർന്ന വാർത്താസമ്മേളനത്തിൽ വിജയൻ ടി പി , യൂസഫ് ടി.എച്ച് , യൂസഫ് എൻ.പി , അബ്ദുൾ റഷീദ് കൈവേലിക്കൽ എന്നിവർ പങ്കെടുത്തു.