കൂത്തുപറമ്പ് :പാതിരിയാട് പോതിയോടം ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 21 മുതൽ 23 വരെ നടക്കും . മൂന്ന് ദിവസത്തെ ഉത്സവം 21 ന് വ്യാഴാഴ്ച തുടങ്ങും.അരങ്ങിൽ അടിയന്തിരം കുഴിയടുപ്പിൽ അഗ്നി പകര ൽ ആദ്യദിനമാണ്.22 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണ്ണങ്ങാട്ട് ഭഗവതി , വൈകിട്ട് 3 ന് പുലിയൂർ കാളി , പാതിരിയാട് മുച്ചിലോട്ട് പരസരത്ത് തിരുവായുധം എഴുന്നെള്ളത്ത് എന്നിവയുണ്ടാകും. വൈകീട്ട് 7 മണിക്ക് വെള്ളാട്ടം , രാത്രി 8 ന് വേട്ടക്കൊരുമകൻ ദൈവം , ഊർപ്പഴശ്ശി ദൈവത്താർ , 10 മണിക്ക് അന്തിത്തോറ്റം , അരങ്ങിൽ അടിയന്തിരം , 11 മണിക്ക് പുലിരൂപക ണ്ഠൻ ദൈവം , തുടർന്ന് കല്യാണ പന്തലിൽ എഴുന്നെള്ളത്ത് എന്നിവ നടക്കും.23 ന് ശനിയാഴ്ച കൊടിയിലത്തോറ്റം , നരമ്പിൽ ഭഗവതി , കണ്ണങ്ങാട്ട് ഭഗവതി , വിഷ്ണു മൂർത്തി , പുലിയൂർ കാളി , മേലേരി കൈയേൽക്കൽ എന്നിവയും ഉണ്ടാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.