പാനൂർ:സോഷ്യലിസ്റ്റ് നേതാവും മുൻമന്ത്രിയുമായിരുന്ന പി.ആർ.കുറുപ്പിന്റെ ഇരുപത്തിമൂന്നാം ചരമവാർഷികചരണം വിപുലമായി സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബർ 18 മുതൽ 2024 ജനുവരി 17 വരെയായി കുടുംബ സംഗമങ്ങൾ, പിആർ ചിത്രോൽസവം, അനുസ്മരണ സമ്മേളനങ്ങൾ, മഹിളാ സംഗമം, അനുസ്മരണ റാലി തുടങ്ങിയ പരിപാടികൾ നടക്കും. സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ.പി.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. കുഞ്ഞിരാമൻ, രാഷ്ട്രീയ മഹിളാ ജനത സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ, രവീന്ദ്രൻ കുന്നോത്ത്, ടി.പി. അനന്തൻ, സി.കെ.ബി. തിലകൻ, പി.ദിനേശൻ, കരുവാങ്കണ്ടി ബാലൻ, കെ. കുമാരൻ, ചന്ദ്രിക പതിയൻ്റവിട എന്നിവർ പ്രസംഗിച്ചു. എൻ. ധനഞ്ജയൻ ചെയർമാനും പി.ദിനേശൻ ജന. കൺവീനറുമായാണ് 151 അംഗ സംഘാടകസമിതി രൂപീകരിച്ചത്.