Latest News From Kannur

കേരളത്തിൽ നടക്കുന്നത് കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള വികസനം മാത്രം രാമദാസ് മണലേരി

0

പാനൂർ:കേരളത്തിൽ എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി പറഞ്ഞു.പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി മോദി സർക്കാറിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബിജെപി പന്ന്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഋഷിക്കരയിൽ നടന്ന ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ കേരള യാത്രയിൽ കേന്ദ്രസർക്കാർ നേട്ടങ്ങൾ അല്ലാതെ കേരള സർക്കാരിന്റെ സ്വന്തം വികസന പ്രവർത്തനങ്ങൾ എണ്ണി എണ്ണി പറയാൻ പിണറായി വിജയന് സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.എണ്ണിയാൽ ഒടുങ്ങാത്ത ജനക്ഷേമകരമായ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കി.ആ ജനക്ഷേമ പദ്ധതികളുടെ അടിസ്ഥാനത്തിൽ 2024 ൽ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും.കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് സ്വന്തം അക്കൗണ്ടുകളിലേക്ക് വരാൻ പോവുകയാണ്.എട്ടുകാലി മമ്മൂഞ്ഞിനെ പോലെ റിയാസും വിജയനും കേന്ദ്രസർക്കാർ ഫണ്ടുകൾ പേരുമാറ്റി ഉപയോഗിക്കുകയാണ്.കോടികളുടെ അഴിമതി നടത്തി ലോകത്തിനു മുന്നിൽ തലകുനിച്ച് നാണംകെട്ട സർക്കാർ ആയിരുന്നു 2014 ന് മുമ്പ് കേന്ദ്രം ഭരിച്ചത്.യോഗത്തിൽ ബിജെപി പന്ന്യന്നൂർ ഏരിയ കമ്മിറ്റി പ്രസിഡണ്ട് കെ. പി. സൗമ്യ അധ്യക്ഷത വഹിച്ചു.ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി സ്മിതാ ജയമോഹൻ ,ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിഇ. മനീഷ്,
ബിജെപി ജില്ലാ കമ്മിറ്റി അംഗം എ. സജീവൻ എന്നിവർ പ്രസംഗിച്ചു.എം.ഷീന സ്വാഗതവും കെ. ശരത്ത് നന്ദിയും പറഞ്ഞു.
നേരത്തെ ചിത്രവയൽ കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര പരിസരത്ത് ആരംഭിച്ച പ്രകടനം ഋഷിക്കരയിൽ സമാപിച്ചു.പ്രകടനത്തിന് ഒ. സന്തോഷ്,എം മുരളീധരൻ , പി. പി. വേണുഗോപാൽ, എം. ജിജേഷ്, പി. ശിവൻ, എം. അജയൻ , വിജേഷ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.