ന്യൂമാഹി : വനിതാ സാഹിതി തലശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 29 ന് ബുധനാഴ്ച വൈകുന്നേരം 5 ന് നടക്കുന്ന പ്രഭാഷണം, ആദരം പരിപാടികൾ വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപവത്കരിച്ചു. ന്യൂമാഹി ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ “കേരളം എന്ന മാനവികത” എന്ന വിഷയത്തിൽ പ്രഭാഷണം, ആദരം, കലാപരിപാടികൾ തുടങ്ങിയവ കവിയും പ്രഭാഷകയുമായ വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ഫിദ പ്രദീപ് അധ്യക്ഷത വഹിച്ചു. ഇ.ഡി. ബീന, പ്രവീണ രാധാകൃഷ്ണൻ, അർജുൻ പവിത്രൻ, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: അർജുൻ പവിത്രൻ (ചെയർ), കെ.ഷിബില (കൺ).