മാഹി: മാഹി മേഖലയിലെ മുഴുവൻ സർക്കാർ – സ്വകാര്യ വിദ്യാലയങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച മയ്യഴി മേളം സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിലെ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ നഗറിലെ
5 വേദികളിലായിണ് മത്സരങ്ങൾ നടക്കുന്നത്. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ പതാക ഉയർത്തിയതോടെ കലാമേളയ്ക്ക് തുടക്കമായി. സംഘാടകസമിതി ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ പി.പുരുഷോത്തമൻ,
പ്രധാനാദ്ധ്യാപകൻ കെ.പി. ഹരീന്ദ്രൻ, എൻ.വൈ.കെ യൂത്ത് ഓഫീസർ കെ.രമ്യ,
കെ.കെ.രാജീവ്, ആനന്ദ് കുമാർ പറമ്പത്ത്, ശ്യാം സുന്ദർ, എം. മുസ്തഫ ഡോ.കെ.ചന്ദ്രൻ, സതീശൻ തെക്കയിൽ, കെ.വി. ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ പി.കെ.ശ്രീധരൻ, എം.എ.കൃഷ്ണൻ, അലി അക്ബർ ഹാഷിം, സുമിത്ത്.കെ, ശോഭ. പി.ടി.സി, നളിനി ചാത്തു, ഷീജ.എ.പി, കാഞ്ചന നാണു എന്നിവർ സംബന്ധിച്ചു. ഇന്ന് ( 26 ന് ) വൈകുന്നേരം 6 മണിക്ക് മേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. എൻ.എസ്.ജി കമേൻഡോ പി.വി. മനീഷ് ( ശൗര്യ ചക്ര) മുഖ്യാതിഥിയായിരിക്കും മുംബൈ ഭീകരാക്രമണത്തിൽ വീര മൃത്യുവരിച്ചവരുടെ ഛായ ചിത്രത്തിൽ പോലീസ് ഇൻസ്പെക്ടർ ഷൺമുഖം പുഷ്പാർച്ചന നടത്തും.