Latest News From Kannur

സ്വര്‍ണ വിലയില്‍ വര്‍ധന, ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

0

കൊച്ചി: നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ ഉയര്‍ന്ന് 45,680ല്‍ എത്തി. ഗ്രാം വിലയില്‍ ഉണ്ടായത് 25 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5710 രൂപ. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടാഴ്ച കാലയളവില്‍ വില താഴുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷം 14 മുതലാണ് വില ഉയര്‍ന്ന് തുടങ്ങിയത്.

Leave A Reply

Your email address will not be published.