ന്യൂഡല്‍ഹി: വ്യാജ നെയ് നിര്‍മ്മിച്ച് അതിന് മുകളില്‍ പതഞ്ജലി, മദര്‍ ഡയറി, അമൂല്‍ എന്നീ ബ്രാന്‍ഡുകളുടെ ലേബല്‍ പതിച്ച് വില്‍പ്പന നടത്തിയ ഫാക്ടറി പൊലീസ് പൂട്ടിച്ചു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം.ദ്വാരക പൊലീസും, ജില്ലാ അന്വേഷണ വിജിലന്‍സ് യൂണിറ്റുകള്‍ സംയുക്തമായി നവംബര്‍ 19ന് ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ പരശോധന നടത്തിയിരുന്നു. അതിനിടെ വ്യാജ നെയ്‌നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇവിടെനിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
സുമിത് എന്നയാളാണ് സ്ഥാപനത്തിന്റെ ഉടമയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസും പറഞ്ഞു. പതഞ്ജലി, മദര്‍ ഡയറി, അമുല്‍, തുടങ്ങിയ ഉത്പന്നങ്ങളുടെ സ്റ്റിക്കറുകള്‍ ഫാക്ടറിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വിവിധ ബ്രാന്‍ഡുകളുടെ 4,900 റാപ്പറുകളും സ്റ്റിക്കറുകളും, വനസ്പതി ഓയില്‍, വ്യാജ നെയ് കൊണ്ട് നിര്‍മ്മിച്ച നിരവധി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.