മാഹി :പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നവമ്പർ 27 ന് കാലത്ത് 10 മണിക്ക് ആരംഭിക്കുന്നതാണ്.. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ അനുഗ്രഹത്തോടെ,മേൽശാന്തി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തും.വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം വനിതകൾ പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന സ്ത്രീ ഭക്തർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കാലത്ത് 8 മണിക്ക് ടോക്കൺ നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9567231272, 9846422367 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണു.കാലത്ത് 6 മണി മുതൽ വൈ. 6 മണി വരെ അഖണ്ഡനാമജപമുണ്ടാകും. നെയ്യ് വിളക്ക് സമർപ്പണം, പ്രസാദ ഊട്ട്, പൂമൂടൽ, അത്താഴപൂജ, എന്നിവയുമുണ്ടാകും. ക്ഷേത്രസമിതിയുടേയും, മാതൃസമിതിയുടേയും നേതൃത്വത്തിൽ ശുചീകരണ യജ്ഞം നടന്നു വരികയാണെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒ.വി.സുഭാഷ്, ഷാജി കൊള്ളുമ്മൽ, സി.വി.രാജൻ പെരിങ്ങാടി, പി.പ്രദീപൻ ‘ പി.പി.മഹേഷ് ,പവിത്രൻ കൂലോത്ത് സംബന്ധിച്ചു