മാഹി: പുതുച്ചേരി സർക്കാറിന്റെ കീഴിലുള്ള റെവന്യു & ഡിസാസ്റ്റർ മേനേജ്മെന്റ് സംഘടിപ്പിക്കുന്ന ആപ്ത മിത്ര വളണ്ടിയർ മാർക്കുള്ള അടിസ്ഥാന പരിശീലന പരിപാടി 20/11/23 ന് തുടങ്ങും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിശിലന പരിപാടിയുടെ ഉദ്ഘാടനം 20 ന് രാവിലെ 10 മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിക്കും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അദ്ധ്യക്ഷത വഹിക്കും. മുൻസിപ്പൽ കമ്മീഷണർ എസ്. ഭാസ്ക്കർ, പോലീസ് സുപ്രണ്ട് രാജശങ്കർ വെള്ളാട്ട് സംബന്ധിക്കുമെന്ന് പരിപാടിയുടെ കോഡിനേറ്ററും ഡെപ്യൂട്ടി തഹസിൽദാറുമായ മനോജ് വളവിൽ അറിയിച്ചു.