മാഹി : സനാതനധർമ്മം ഒരിക്കലും നശിക്കാൻ പാടില്ലാത്തതും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ ആരാധനയിലൂടെ വിശ്വാസത്തിലൂടെ ലോകത്തെ സനാതന ധർമ്മത്തിലേക്ക് ആകർഷിക്കാൻ കഴിയണമെന്നും കെ പി ശശികല ടീച്ചർ.
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ.
ക്ഷേത്ര പ്രസിഡണ്ട് ടി പി ബാലൻ അധ്യക്ഷതവഹിച്ചു. ക്ഷേത്ര വൈസ് പ്രസിഡണ്ട് ഒ വി വിജയൻ ആശംസകൾ നേർന്നു. ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ സ്വാഗതവും ക്ഷേത്ര ജോയിന്റ് സെക്രട്ടറി സന്തോഷ് തുണ്ടിയിൽ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.