രാജേഷ്.സി.വി(രാജു)യുടെ ഓർമ്മ ദിനത്തോടനുബന്ധിച്ചു സന്നദ്ധ രക്തദാന ക്യാമ്പും,രക്തഗ്രൂപ്പ് നിർണയവും,രക്ത ദാനസേന രൂപീകരണവും സംഘടിപ്പിച്ചു
അഴിയൂർ: അഴിയൂർ റെയിൽവേസ്റ്റേഷൻ റോഡിലെ ഹോട്ടലുടമയും,
പൊതുപ്രവർത്തകനുമായ രാജേഷ്.സി.വി(രാജു)യുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് [18/11/23 ശനി ] വെള്ളിയാഴ്ച അഴിയൂർ സംഗമം ആർട്ട്സ് ആന്റ് സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ സെന്റർ, മെഡിനോവ ഡയഗ്‌നോസ്റ്റിക്ക് സെന്റർ, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി എന്നിവയുടെ സംയുക്ത സഹകരണത്തോടെ റെയിൽവേ സ്‌റ്റേഷന് സമീപത്ത് വെച്ച്
സന്നദ്ധ രക്തദാന ക്യാമ്പും, രക്തദാനസേന രൂപീകരണവും സംഘടിപ്പിച്ചു. അഴിയൂർ മൂന്നാം വാർഡ് മെംബർ ഫിറോസ് കാളാണ്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചോമ്പാല എസ് ഐ രാജേഷ് കെ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ,
മലബാർ ക്യാൻസർ സെന്റർ ഡോ. അഞ്ജു കുറുപ്പ്, ബി ഡി കെ കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് റിയാസ് വട്ടക്കാരി കൈതാൽ എന്നിവർ ആശംസകളർപ്പിച്ചു. സംഗമം ക്ളബ് പ്രസിഡണ്ട് ശ്രീജു കുനിയിൽ സ്വാഗതവും, സെക്രട്ടറി സന്ദീപ് സുകുമാരൻ നന്ദിയും പറഞ്ഞു. ക്യമ്പിന് സംഗമം ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തകരും നിഖിൽ രവീന്ദ്രനും നേതൃത്വം നൽകി.