മാഹി :വിജ്ഞാന്‍ജ്യോതി ദക്ഷിണമേഖല ത്രിദിന കോണ്‍ക്ലേവ് ഉദ്ഘാടനം മാഹി നവോദയ വിദ്യലയത്തില്‍ വെച്ചു നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സജീവൻ ആമുഖ പ്രഭാഷണം നടത്തി .പ്രിന്‍സിപ്പല്‍ ഡോ.കെ .രത്നാകരന്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഡെപ്യൂട്ടി കമ്മീഷണര്‍ എ ഗോപാലകൃഷ്ണ വിളക്കുകൊളുത്തി നിര്‍വഹിച്ചു.ശേഷം വിജ്ഞാന്‍ജ്യോതി പ്രോഗ്രാമിനെ കുറിച്ചുള്ള ഒരു ലഘുവീഡിയോ പ്രദര്‍ശിപ്പിച്ചു. എന്‍വിഎസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീ ഗോപാലകൃഷ്ണ എ മുഖ്യപ്രഭാഷണം നടത്തി. ശ്രീ ഷൂജ എ(ഔട്സ്റ്റാന്‍റിങ്ങ് സയന്‍റിസ്റ്റ് ഐഎസ്ആര്‍ഓ) പ്രമുഖ മലയാള സാഹിത്യകാരന്‍ ശ്രീ എം. മുകുന്ദന്‍, , വിജ്ഞാന്‍ജ്യോതി പ്രൊജക്റ്റ് സയന്‍റിസ്റ്റ് ഡോ.മീനു സിംഗ് ,ശരത് എസ് നായര്‍(എഞ്ചിനീയര്‍ എഫ്,ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മെഡിക്കല്‍ സയന്‍സ് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്,തിരുവനന്തപുരം)എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.സാങ്കേതിക വിദ്യ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയണന്നും ഭാവിയില്‍ റോബോട്ടുകള്‍ ആയിരിക്കും നമ്മുടെ ജീവിതഗതി നിയന്ത്രിക്കുകയെന്നും എം മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. എന്‍ വി എസ്,ഹൈദരാബാദ് റീജിയന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ശ്രീ അഭിജിത് ബേറ നന്ദി അര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം I ഐ എസ് ആർ ഒ സംഘടിപ്പിക്കുന്ന സ്പേസ് എക്സിബിഷന്‍ ഉദ്ഘാടനവും ശേഷം സ്കൂള്‍ മൈതാനത്ത് വിദ്യാര്‍ഥികള്‍ക്കായി ജല റോക്കറ്റ് വിക്ഷേപണവും നടത്തി.ഉച്ച കഴിഞ്ഞ് 2 മണിയോടെ ഡോ.സംഗീത ജി ആര്‍ (എഞ്ചിനീയര്‍ എസ് എഫ് ആര്‍ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ്) വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
രാജ്യത്തെ വിവിധ സയൻസ് ടെക്കനോളജി എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് മേഖലകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മികവുറ്റ പെൺകുട്ടികൾക്കായി സയൻസ് ആൻ്റ് ടെക്കനോളജി വകുപ്പിൻ്റെ പദ്ധതിയാണ് വിജ്ഞാൻ ജ്യോതി.നവോദയ വിദ്യാലയ സമിതയുടെ ഹൈദരാബാദ് മേ ഖലയിലെ 49 ൽ പരം വിജ്ഞാന ജ്യോതി ,വിജ്ജാന കേന്ദ്രങ്ങളിലെ വിദ്യാർഥികളും, കേരളം, കർണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കെ.എൻ.വി. എസുകളിൽ നിന്നുമുള്ള വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
വൈകുന്നേരം 4 മണിക്കു രമേശ് പറമ്പത്തു എംഎല്‍എ സ്കൂള്‍ വാര്‍ഷികാഘോഷയോഗം ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ കെ ഓ രത്നാകരന്‍ വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. എന്‍വിഎസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീ ഗോപാലകൃഷ്ണ എ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രിന്‍സിപ്പല്‍ ഡോ .കെ സജീവന്‍ ,ശ്രീ സോജന്‍ പി ,അഭിജിത് ബെറ,സുനില്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.തുടര്ന്ന് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.