പള്ളൂർ: കസ്തൂർബാഗാന്ധി ഗവൺമെൻറ് ഹൈസ്കൂളിലെ 2023 24 വർഷത്തെ കായികമേള പ്രശസ്ത ഫുട്ബോൾ താരവും, സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി കോച്ചും ആയ പി ആർ മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. നാല് ഹൗസുകളിലായി നൂറ്റമ്പതോളം കുട്ടികൾ ഇരുപതിൽപരം മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത കുട്ടികൾ ദീപശിഖയേന്തി പ്രയാണം നടത്തിയാണ് തിരി തെളിയിച്ചത്. ചടങ്ങിൽ വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ കെ പി ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി കെ ജയതിലകൻ ആശംസ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി എ അജിത്ത് പ്രസാദ് സ്വാഗതവും, എംസി സഞ്ജീവ് കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരും മറ്റ് സ്റ്റാഫും നേതൃത്വം നൽകി.