മാഹി : പാറക്കൽ . ഗവ.എൽ.പി.സ്കൂൾ വിദ്യാലയ കായിക ദിനം ആഘോഷിച്ചു. കായികാധ്യാപകൻ വിനോദ് വളപ്പിലിന് വിസിൽ കൈമാറി പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ് ഉദ്ഘാടനം ചെയ്തു.മാഹി പ്ലാസ് ദ് ആംസിൽ നടന്ന സ്പോർട്സ് മേളയിൽ വിവിധ വിഭാഗങ്ങളിലായി 23 ഇനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു.പി.ടി.എ.പ്രസിഡന്റ് ബൈജു പൂഴിയിൽ, മദർ പി.ടി.എ.പ്രസിഡന്റ് പ്രജീഷ ,
അധ്യാപകരായ മേഘ്ന , അണിമ പവിത്രൻ , അമൃതപുരുഷോത്തമൻ, ഉമാശങ്കരി, വിസ്മയ തുടങ്ങിയവർ നേതൃത്വം നൽകി.