Latest News From Kannur

സാഹിത്യ പുരസ്കാരം 2023

0

കണ്ണൂർ:സപര്യ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സപര്യ സാഹിത്യ പുരസ്കാരം 2023 , 19 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ചേമ്പർ ഓഫ് കൊമേർസ് ഹാളിൽ നടക്കും.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂരിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സാഹിത്യകാരൻ ടി.പദ്മനാഭൻ ഉദ്ഘാടനവും പുരസ്കാരസമർപ്പണവും നിർവ്വഹിക്കും.
ഗോപീകൃഷ്ണൻ , കെ.വി.മുരളീമോഹനൻ ,നിത സുഭാഷ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.ശിവപ്രസാദ് ഷേണായ് പുരസ്കാര പരിചയം നടത്തും.എം.വി. അജയകുമാർ അനുമോദന ഭാഷണം നടത്തും.പ്രാപ്പൊയിൽ നാരായണൽ സ്വാഗതവും
ആനന്ദ കൃഷ്ണൻ എടച്ചേരി നന്ദിയും പറയും.

Leave A Reply

Your email address will not be published.