ന്യൂമാഹി: തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 21ന് നടക്കുന്ന നവകേരള സദസിൻ്റെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്ത് 16, 17, 19 തീയ്യതികളിൽ വിവിധ പരിപാടികൾ നടത്തും.16 ന് ഇന്ന് രാവിലെ 10ന് പഞ്ചായത്ത് സംസ്കാരിക നിലയത്തിൽ ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമം നടക്കും.വൈകുന്നേരം 4 ന് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള മൂന്ന് വിളംബര ജാഥകൾ നടക്കും.17 ന് അഞ്ചിന് ന്യൂമാഹി ടൌണിൽ ടി.സി.പ്രദീപ് നയിക്കുന്ന കേരളത്തെക്കുറിച്ചുള്ള മെഗാ ക്വിസ് മത്സരം നടക്കും. പ്രായപരിധിയില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. 19 ന് വൈകുന്നേരം അഞ്ചിന് വേലായുധൻ മൊട്ടയിൽ നിന്നും തുടങ്ങുന്ന ബൈക്ക് റാലി കുറിച്ചിയിൽ ടൌണിൽ സമാപിക്കും.