ന്യൂ മാഹി : തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, കേന്ദ്ര ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക, ദിവസ വേതനം 600 രൂപയായി വർദ്ധിപ്പിക്കുക, വർഷത്തിൽ 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂണിയൻ ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂ മാഹി പോസ്റ്റാഫീസ് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു . തലശ്ശേരി ഏറിയ പ്രസിഡണ്ട് വി സതി ഉദ്ഘാടനം ചെയ്തു. എൻ വി സുഷമ അധ്യക്ഷത വഹിച്ചു. സി കെ റീജ, വി കെ രത്നാകരൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.