ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ 14 നു എം മുകുന്ദൻ പാർക്കിൽ വെച്ച് നടന്നു ഹരിത സഭയിൽ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ സൈയ്ത്തു റിപ്പോർട്ട് അവതരിപ്പിച്ചു കുട്ടികളുടെ പാനൽ പ്രതിനിധിയായ എം എം ഹയർസെക്കൻഡറി സ്കൂളിലെ ശ്രീമതി ശ്രീലക്ഷ്മി ടീച്ചർ നടപടിക്രമങ്ങൾ വിശദീകരിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു റിപ്പോർട്ടിന്റെ വിലയിരുത്തലും പ്രതികരണവും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും പ്രസിഡണ്ട് നൽകി ഹരിത സഭയിൽ പങ്കെടുത്ത കുട്ടികൾക്കും സ്കൂളിനുമുള്ള സർട്ടിഫിക്കറ്റ് പ്രസിഡണ്ട് നൽകി. ഹരിത സഭയിൽ പഞ്ചായത്ത് മെമ്പർ,കിലാ റിസോഴ്സ് പേഴ്സൺ,അധ്യാപകർ,വി.ഇ.ഒ. മാര്‍ എന്നിവർ പങ്കെടുത്തു. ചടങ്ങിന് പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശർമിള കെ എസ് നന്ദി രേഖപ്പെടുത്തി പഞ്ചായത്ത് പി ഇ സി കൺവീനിയര്‍ ഭാസ്കരൻ മാസ്റ്റർ ഹരിത സഭ നിയന്ത്രിച്ചു 15സ്കൂളുകളിൽ നിന്നുമായി 159 വിദ്യാർത്ഥികൾ പങ്കെടുത്തു.