പാനൂർ : മൊകേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ 28 കുടുംബങ്ങൾക്ക് നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി. മൊകേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ധനമന്ത്രി കെഎൻ ബാല ഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു. കെപി മോഹനൻ എംഎൽഎ അധ്യക്ഷനായി. വിഇഒ എ സാരംഗ് റിപ്പോർട്ടവതരിപ്പിച്ചു. ആകെ 60 ലൈഫ് ഗുണഭോക്താക്കളാണ് മൊകേരി പഞ്ചായത്ത് പരിധിയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 32 വീടുകളുടെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തീകരിച്ച 16 വീടുകൾക്ക് സംസ്ഥാന മിഷനിൽ നിന്നും ലഭ്യമാക്കിയ സൗജന്യ ഇൻഷുറൻസ് കാർഡും ചടങ്ങിൽ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം രാജശ്രീ, സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ മാരായ കെവി മുകുന്ദൻ, വിപി റഫീഖ്, വിപി ഷൈനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ പ്രസീത, കെപി യൂസഫ്, സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, കെ കുമാരൻ, എഎം ജഗദീപൻ, കെപി ഉസ്മാൻ ,അസിസ് കാങ്ങാടൻ, ജിതേഷ് ബാബു, കെപി ശിവപ്രസാദ്, എൻകെ ജയപ്രസാദ് എന്നിവർ സംസാരിച്ചു. മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി വൽസൻ സ്വാഗതവും, സെക്രട്ടറി കെ സത്യൻ നന്ദിയും പറഞ്ഞു.