പെരിങ്ങാടി:പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവവും ( നവംബർ 17 മുതൽ ഡിസംബർ 26 വരെ ),ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും നവംബർ 19 മുതൽ 26 വരെ നടക്കും.17ന് മണ്ഡലം മഹോത്സവം വൈകിട്ട് 6. 30ന് കെ പി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്യും. 19ന് സപ്താഹ ദീപപ്രോജ്വലനം ക്ഷേത്ര തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും.തുടർന്ന് വൈകിട്ട് 6 .30ന് യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരിയുടെ ഭാഗവത മാഹത്മ്യ പ്രഭാഷണത്തോടെ യജ്ഞത്തിന് തുടക്കം കുറിക്കും .തുടർന്നുള്ള ദിവസങ്ങളിൽ ഭജന, ഭക്തിഗാനമേള, പ്രഭാഷണം എന്നിവയും ഉണ്ടാകും. ഡിസംബർ രണ്ടിന് വൈകിട്ട് 6. 30ന് ശ്രീധർമ്മശാസ്താ അഷ്ടോത്തര ശതനാമാർച്ചന വിളക്ക്പൂജ ക്ഷേത്രമേശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കും. മൂന്നിന് ആയില്യം ആഘോഷം നാഗപൂജ,മുട്ടസമർപ്പണം, അന്നദാനം. ഡിസംബർ12ന്കെട്ടുനിറഅയ്യപ്പസദ്യ ശബരിമല തീർത്ഥയാത്ര. ഡിസംബർ 26ന് നടക്കുന്ന മണ്ഡല വിളക്കോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും. പത്രസമ്മേളനത്തിൽ ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ, സെക്രട്ടറി പി കെ സതീഷ് കുമാർ, ഖജാൻജി പി വി അനിൽകുമാർ, വൈസ് പ്രസിഡന്റ് ഒ വി ജയൻ ക്ഷേത്രവായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി എന്നിവർ പങ്കെടുത്തു.