മാഹി : ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ നെഹറുവിന്റെ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമേലദ്ധ്യക്ഷൻ പി.പുരുഷോത്തമൻ, പി.പി. വിനോദൻ, സത്യൻ കേളോത്ത്, കെ ഹരീന്ദ്രൻ, ജോസ് ബേസിൽ ഡിക്രൂസ്, സോമൻ പന്തക്കൽ, കെ.വി.ഹരീന്ദ്രൻ, നളിനി ചാത്തു, പി.പി. ആശാലത, കെ സുരേഷ്, കെ.അജിത്ത് മാസ്റ്റർ, വി.ടി.ഷംസുദ്ദീൻ സംബന്ധിച്ചു.