കണ്ണൂര്‍: കണ്ണൂര്‍ ബ്ലോക്കിലെ അഴീക്കോട്, ചിറക്കല്‍, കണ്ണൂര്‍, പള്ളിക്കുന്ന്, പുഴാതി, പാപ്പിനിശ്ശേരി, വളപട്ടണം എന്നീ കൃഷിഭവനുകളിലെ കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാന്‍ സ്‌കീം 2023 – 24ലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 10 സെന്റ് കൃഷിയിടമുള്ള കൃഷിക്കൂട്ടത്തില്‍ അംഗങ്ങളായ കര്‍ഷകര്‍ നവംബര്‍ 17നകം കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ കൃഷിഭവനുകളില്‍ ലഭിക്കും. ഫോണ്‍: 0497 2747086.