കൂത്തുപറമ്പ് :കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വ്യവസായ വകുപ്പ് സംരംഭകർക്കായി എന്റർപ്രണർഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കെ പി മോഹനൻ എം എൽ എയുടെ അധ്യക്ഷതയിൽ നടന്ന മണ്ഡലതല അവലോകന യോഗത്തിലാണ് തീരുമാനം.പാനൂരിൽ രാവിലെ 10 മണി മുതൽ ഉച്ചവരെയാണ് പരിപാടി. സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ള മണ്ഡലത്തിലുള്ളവർക്ക് പങ്കെടുക്കാം. സഹകരണ വകുപ്പ് സ്പെഷ്യൽ അദാലത്ത് നടത്തും. ഇതിലൂടെ പലിശ ഇളവിലൂടെ പണമടക്കാം. ഇതോടൊപ്പം വിവിധ വകുപ്പുകൾ ക്ലാസുകൾ, സെമിനാർ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ നടത്തും. മണ്ഡലത്തിൽ ബൂത്ത് തല യോഗങ്ങളും കുടുംബ സദസ്സുകളും അവസാന ഘട്ടത്തിലാണ്. പാനൂരിൽ നടന്ന യോഗത്തിൽ നോഡൽ ഓഫീസർ ശ്രീലകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.