പാനൂർ :2023-24 വർഷത്തെ ഐ വി ദാസ് സ്മാരക എൻഡോവ്മെൻ്റ് പുരസ്ക്കാരത്തിന് കവിയും, നോവലിസ്റ്റുമായ ഇയ്യങ്കോട് ശ്രീധരനെ തിരഞ്ഞെടുത്തു. സാമൂഹ്യ-സാംസ്കാരിക- കലാ രംഗത്തെ പ്രവർത്തനം വിലയിരുത്തി അശോകൻ ചരുവിൽ , ഡോ. കെ പി മോഹനൻ ,കവിയൂർ രാജഗോപാലൻ ,പൊന്ന്യം ചന്ദ്രൻ
എന്നിവർ ഉൾപ്പെടുന്ന പുരസ്കാര നിർണയ സമിതിയാണ് ഇയ്യങ്കോട് ശ്രീധരനെ പരിഗണിച്ചത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 30 ന് മൊകേരി പാത്തിപ്പാലത്ത് നടക്കുന്ന ഐ വി ദാസ് അനുസ്മരണ സമാപന സമ്മേളനത്തിൽ വെച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത പുരസ്കാര സമർപ്പണം നിർവ്വഹിക്കും . പാലക്കാട് കൊല്ലങ്കോട് രാജാസ് സ്കൂളിൽ ദീർഘകാലം കഥകളി അധ്യാപകനായിരുന്നു ഇയ്യങ്കോട് ശ്രീധരൻ . കേരള കലാമണ്ഡലം സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു . ഇയ്യങ്കോട് രചിച്ച മാനവ ചരിതം ഇന്ത്യയിലും വിദേശത്തും അരങ്ങേറി. ആട്ടക്കഥാകാരനും, ഗാന- നാടക രചയിതാവുമാണ് ഇയ്യങ്കോട് ശ്രീധരൻ. ദേശാഭിമാനി സ്റ്റഡീസർക്കിൾ , പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ മുൻനിര പ്രവർത്തകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ഇന്നലെ ഇന്ന് നാളെ,ആലോചനാമൃതം, ജീവചരിത്രം, യാത്രവിവരണം എന്നിവ ശ്രദ്ധേയമായ കൃതികളാണ്.സാഹിത്യ അക്കാദമി അവാർഡ്,അബുദാബി ശക്തി അവാർഡ്,കലാമണ്ഡലം മുകുന്ദരാജ അവാർഡ്,
കെപി കേശവമേനോൻ അവാർഡ്,മീരാ കുട്ടി സാഹിബ് അവാർഡ് എന്നിവ ഇയ്യങ്കോടിന് ലഭിച്ച അവാർഡുകളിൽ ചിലതാണ്.കവി പി യുടെ നേർ ജീവിതം എന്ന കൃതിക്ക് കേരള സർക്കാർ അവാർഡും ലഭിച്ചിട്ടുണ്ട്.1941 ൽ കണ്ണൂർ ജില്ലയിൽ കല്യാശേരി മാണിക്കോത്ത് പുതിയ വീട്ടിൽ ജനനം.എം നാരായണ കുറുപ്പിൻ്റെയും എം പി കാർത്ത്യായനി യമ്മയുടെയും മകനാണ്.അധ്യാപികയായ എം കോമളവല്ലിയാണ് ഭാര്യ. മൂന്ന് മക്കൾ. പാലക്കാട് കൊല്ലങ്കോടാണ് ഇപ്പോൾ കുടുംബ സമേതം താമസം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post