കണ്ണൂർ : കെ എസ് ആര്‍ ടി സിയിലെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കുമായി കെ എസ് ആര്‍ ടി സി കണ്ണൂര്‍ ജില്ലാ ഓഫീസ് മുഖേന മസ്റ്ററിങ് നടത്തുന്നു. നവംബറിലെ ആദ്യത്തെ 14 പ്രവൃത്തി ദിവസങ്ങളില്‍ കെ എസ് ആര്‍ ടി സി കണ്ണൂര്‍ ജില്ലാ ഓഫീസ്, തലശ്ശേരി യൂണിറ്റ്, പയ്യന്നൂര്‍ യൂണിറ്റ് എന്നിവിടങ്ങളില്‍ മസ്റ്ററിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇതിനുശേഷം കണ്ണൂര്‍ ജില്ലാ ഓഫീസില്‍ മസ്റ്ററിങ് നടത്താം. കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ മസ്റ്ററിങ് സമയത്ത് പുനര്‍ വിവാഹം ചെയ്തിട്ടില്ലായെന്ന് കുടുംബ പെന്‍ഷണര്‍ താമസിക്കുന്ന പ്രദേശത്തെ ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ/ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകരില്‍ നിന്നോ / കെ എസ് ആര്‍ ടി സി സിയുടെ എ ടി ഒ മുതല്‍ മുകളിലോട്ടുള്ള ഓഫീസര്‍മാരില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 60 വയസ്സിനു മുകളില്‍ പ്രായമുള്ള കുടുംബപെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലായെന്ന് സ്വയം സാക്ഷ്യപത്രം നല്‍കണം.