കണ്ണൂർ :ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്എസ്‌കെയുടെയും സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല ഉപന്യാസ മത്സരം ഒക്ടോബര്‍ 28നു ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ പിആര്‍ഡി ചേമ്പറിലാണ് മത്സരം. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി സ്‌കൂള്‍തലങ്ങളില്‍ നിന്നു പ്രാഥമികതലത്തില്‍ മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് പങ്കെടുക്കേണ്ടത്. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രമോ തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവരണം. ജില്ലാതല മത്സരത്തില്‍ നിന്നാണ് അന്തിമ വിജയികളെ തെരഞ്ഞെടുക്കുക.