ധര്‍മ്മടം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ധര്‍മ്മടം മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഫോട്ടോഗ്രാഫി-വീഡിയോ ക്രിയേഷന്‍ മത്സരം സംഘടിപ്പിക്കുന്നു. ധര്‍മ്മടം മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് അയക്കേണ്ടത്.വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കും. ഫോട്ടോ നവംബര്‍ മൂന്നിന് രാത്രി 10 മണിക്കകം 8547448459, 9847562522 എന്നീ വാട്സ് ആപ്പ് നമ്പറുകളില്‍ ലഭിക്കണം. വീഡിയോ 60 സെക്കന്റില്‍ കവിയരുത്. സ്വയം നിര്‍മ്മിച്ച (ഷൂട്ട്, ആനിമേഷന്‍) വീഡിയോ ആയിരിക്കണം. ഇത് സ്വന്തം ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നിവയില്‍ അപ് ലോഡ് ചെയ്ത് ധര്‍മ്മടം മണ്ഡലം എന്ന പേജിലേക്ക് കൊളാബ് ഷെയര്‍ ചെയ്യണം. വീഡിയോക്ക് ലഭിക്കുന്ന ലൈക്ക്, റീച്ച് എന്നിവയും വിധി നിര്‍ണ്ണയത്തിന് പരിഗണിക്കും. വീഡിയോ നവംബര്‍ അഞ്ചിന് രാത്രി 10 മണിക്കകം 8547448459, 9847562522 എന്നീ വാട്സ് ആപ്പ് നമ്പറുകളില്‍ ലഭിക്കണം. നവംബര്‍ 21ന് വൈകിട്ട് 3.30ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലാണ് നവകേരള സദസ്സ് നടക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.