Latest News From Kannur

സംസ്ഥാന വനിത സംഗമം 28 തുടങ്ങും

0

പാനൂർ:കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന വനിതാസംഗമം 2023 ഒക്ടോബർ 28, 29 തീയ്യതികളിൽ പാനൂർ പി ആർ നഗറിൽ (പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ) നടക്കും. 28 ന് വൈകുന്നേരം 4 മണിക്ക് കെ സി ഇ സി സംസ്ഥാന പ്രസിഡന്റ് സി സുജിത്ത് പതാക ഉയർത്തും. 5 മണിക്ക് കെ സി ഇ സി സംസ്ഥാന കൗൺസിൽ ചേരും. 29 ന് രാവിലെ 10 മണിക്ക് സംസ്ഥാന സമിതി അംഗം റീബ കൃഷ്ണകുമാ റിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയസ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമ പിന്നണി ഗായകൻ അജയ് ഗോപാൽ മുഖ്യാതിഥി ആയിരിക്കും. കെ സി ഇ സി സംസ്ഥാന പ്രസിഡന്റ് സുജിത്ത് സി, രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറിയായ കെ പി ചന്ദ്രൻ മാസ്റ്റർ, എൻ കെ വത്സൻ, രാഷ്ട്രീയ മഹിളാ ജനതാ ദൾ സംസ്ഥാന പ്രസിഡന്റ് ഒ പി ഷീജ, രാഷ്ട്രീയ മഹിളാ ജനതാ ദൾ കണ്ണൂർ ജില്ലാ പ്രസി ഡന്റ് ഉഷ രയരോത്ത് എന്നിവർ ആശംസാ പ്രസംഗം നടത്തും. സ്ത്രീകളും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ നടക്കുന്ന സഹകരണ സെമിനാർ പ്രമുഖ സഹകാരിയും ആർ ജെ ഡി കോഴിക്കോട് ജില്ലാ പ്രസിഡൻ്റുമായ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലതിക ശ്രീനിവാസൻ, സുജ ബാലുശ്ശേരി, പി ഷെറീന, ഷീബ കെ പി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. വൈകുന്നേരം 3 ന് നടക്കുന്ന സമാപന സമ്മേളനം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയർമാൻ പി.കെ പ്രവീൺ, ജനറൽ കൺവീനർ രവീന്ദ്രൻ കുന്നോത്ത്, കെ.സി.ഇ.സി സംസ്ഥാന പ്രസിഡണ്ട് സി.സുജിത്ത്, ജില്ലാ പ്രസിഡണ്ട് സജീന്ദ്രൻ പാലത്തായി, സെക്രട്ടറി കെ.ശ്രീഷ്മ ,പി.ദിനേശൻ, പി.റിനിൽ ,കെ. സന്തോഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.