കണ്ണൂർ: ‘എന്റെ മണ്ണ് എന്റെ രാജ്യം’ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ നെഹ്റു യുവകേന്ദ്രയുടെ അമൃത് കലശ യാത്ര കൂത്തുപറമ്പ് ബ്ലോക്ക്തല പരിപാടി കെ പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നിര്‍മ്മലഗിരി കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടു കൂടി കോളേജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ.ടി കെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി സുജാത ടീച്ചര്‍ മുഖ്യാതിഥിയായി. വീരമൃത്യു വരിച്ച ധീര ജവാന്‍ മെരുവമ്പായിലെ അജയകുമാറിന്റെ ഭാര്യ ടി സുനിതയെ ആദരിച്ചു. റവ:ഫാദര്‍ ഷാജി തെക്കേമുറിയില്‍, എന്‍ എ എസ് എ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. കെ വി ഔസേപ്പച്ചന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജെയ്സണ്‍ ജോസഫ്, എ എം വീനിത, ദീപ്തി, നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അമല്‍ മോഹന്‍, യുവജനക്ഷേമ ബോര്‍ഡ് കോ ഓര്‍ഡിനേറ്റര്‍ സജേഷ്, കണ്ടംകുന്ന് ആന്റ് ഗ്രന്ഥാലയം യൂത്ത് ക്ലബ്ബ് പ്രതിനിധികള്‍, ഫീനിക്സ് കോട്ടയം ക്ലബ്ബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാടായി മലബാര്‍ കളരി സംഘത്തിന്റെ കളരിപ്പയറ്റും എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.