പാനൂർ :കിഴക്കെ ചമ്പാട് , ഋഷീക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പന്റവിട ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾ ഒക്ടോബർ 22 , 23 , 24 തീയ്യതികളിൽ നടക്കും.ദുർഗ്ഗാഷ്ടമി ദിവസമായ 22 ഞായറാഴ്ച രാവിലെ ഗ്രന്ഥം വെപ്പ് , വൈകിട്ട് ഗ്രന്ഥ പൂജ എന്നീ ചടങ്ങുകൾ നടക്കും. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെ അഖണ്ഡനാമജപം ഉണ്ടായിരിക്കും.മഹാനവമി നാളായ 23 ന് തിങ്കളാഴ്ച
ആയുധപൂജ , ഗ്രന്ഥപൂജ , വാഹനപൂജ, ദേവീ പൂജ [ ശാക്തേയ പൂജ ] എന്നിവയുണ്ടാവും.വിജയദശമിനാളായ 24 ന് ചൊവ്വാഴ്ച കുട്ടികളെ എഴുത്തിനിരുത്തൽ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post