മാഹി: ഈ മാസം 10,11, തീയതികളിലയി പുതുച്ചേരി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 67 മത് പോണ്ടിച്ചേരി സ്റ്റേറ്റ് സ്കൂൾ ഗെയിംസിൽ അണ്ടർ 17 ഏജ് വിഭാഗം തായിക്വാണ്ടോ മത്സരതിൽ മാഹി എക്സൽ പബ്ലിക് സ്കൂളിനെ പ്രതിനിധീകരിച്ചു സ്വർണമെഡൽ നേടുകയും ജനുവരിയിൽ പഞ്ചാബിൽ വെച്ചു നടക്കുന്ന ഓൾ ഇന്ത്യാ നാഷണൽ സ്കൂൾ ഗയിംസിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനി അനാമിക പ്രദീപ്, പള്ളൂർ സ്വദേശികളായ അനുഗ്രഹയിൽ പ്രദീപ് രേഖാ ദമ്പതിമാരുടെ മകളാണ്
കണ്ണൂരിലെ ഹ്വറാങ്ങ് തായികൊണ്ടോ ആക്കാദമിയിൽ മാസ്റ്റർ ജിനേഷിന്റെ കീഴിൽ അഞ്ചു വർഷമായി പരിശീലനം നടത്തുന്ന അനാമിക പ്രദീപ് ഇതിന് മുമ്പ് നിരവധി സംസ്ഥാന മെഡലുകൾ നേടുകയും കൊറിയയിലെ കുക്കിവോണിൽ നിന്നും തായികൊണ്ടോയിൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കിയിട്ടുണ്ട്.