Latest News From Kannur

സമ്മതപത്രം ക്ഷണിച്ചു

0

കണ്ണൂർ  : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന എന്‍ ആര്‍ സമ്മിറ്റിന് പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്, റൗണ്ട് ടേബിള്‍, കസേരകള്‍, മാറ്റ്, ഡക്കറേഷന്‍ മുതലായവ ഏര്‍പ്പെടുത്തുന്നതിനും നിക്ഷേപകര്‍ക്ക് രണ്ട് ദിവസത്തെ ഭക്ഷണമൊരുക്കുന്നതിനും ഫുഡ് ലൈസന്‍സുള്ള ജില്ലയിലെ ഏജന്‍സികളില്‍ നിന്നും പ്രത്യേകമായി സമ്മതപത്രം ക്ഷണിച്ചു. സമ്മതപത്രം ഒക്ടോബര്‍ 13ന് വൈകിട്ട് മൂന്ന് മണിക്കകം മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9188952109, 9188952110.

Leave A Reply

Your email address will not be published.