കണ്ണൂർ : നവംബർ 14 ന് കണ്ണൂരില്‍ നടക്കുന്ന 70-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ മുന്നോടിയായി രൂപീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒമ്പതിന് നടക്കും. കണ്ണൂര്‍ ജില്ലാ പൊലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തില്‍ ഒരുക്കിയ ഓഫീസ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.